ASOS UK Site

യൂറോപ്പ് ഭൂഖണ്ഡത്തിലെ ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ്‌ …
യൂറോപ്പ് ഭൂഖണ്ഡത്തിലെ ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ്‌ യുണൈറ്റഡ് കിങ്ഡം അഥവാ യൂകെ. ഭൂമിശാസ്ത്രപരമായി വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ യൂറോപ്യൻ വൻകരയുടെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് യുകെയുടെ ഭാഗമായുള്ളത്. ഇതൊരു വികസിത രാജ്യമാണ്. ഉയർന്ന സാമൂഹിക സുരക്ഷയും വ്യക്തി സ്വാതന്ത്ര്യവും ലഭ്യമായ ഒരു ക്ഷേമരാജ്യം കൂടിയാണിത്. ക്യാപിറ്റലിസ്റ്റ് സ്വതന്ത്ര സമ്പദ് വ്യവസ്ഥയാണ് നിലവിലുള്ളത്. ജനാധിപത്യം, വ്യക്തി സ്വാതന്ത്ര്യം, ജൻഡർ സമത്വം, സാമൂഹിക ക്ഷേമം, ആരോഗ്യ പരിരക്ഷ, വ്യാപാരം തുടങ്ങിയ കാര്യങ്ങളിൽ യുകെ ഏറെ മുന്നിലാണ്. കേരളത്തിൽ നിന്നുൾപ്പടെ വിദഗ്ദ തൊഴിലാളികൾ കുടിയേറുന്ന ഒരു രാജ്യം കൂടിയാണ് യൂകെ, പ്രത്യേകിച്ചും നഴ്സിംഗ്, സോഷ്യൽ വർക്ക്, ഐടി, ആധുനിക വൈദ്യശാസ്ത്രം, ഷെഫ്, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ തൊഴിൽ മേഖലകളിൽ. കേരളത്തിൽ നിന്നും ധാരാളം നഴ്സുമാരെ യൂകെയിലെ ആശുപത്രികളിൽ നിയമിച്ചിരുന്നു. അതിനാൽ ധാരാളം മലയാളി നഴ്സുമാരെ യുകെയിൽ കാണാം.
  • തലസ്ഥാനം and largest city: London
  • ഔദ്യോഗിക കൂടാതെ ദേശീയ ഭാഷ: ഇംഗ്ലീഷ്
  • വംശീയ വിഭാഗങ്ങൾ (2011): 87.1% White · 83.6% White British/Irish · 7.0% Asian · 3.0% Black · 2.0% Mixed · 0.9% Other
  • മതം (2011): 59.5% Christianity · 25.7% No religion · 4.4% Islam · 1.3% Hinduism · 0.7% Sikhism · 0.4% Judaism · 0.4% Buddhism · 0.4% Other · 7.2% No answer
  • നിവാസികളുടെ പേര്: British · Briton · Brit (colloquial)
  • Constituent countries: England · Scotland · Wales · Northern Ireland
  • ഭരണസമ്പ്രദായം: Unitary parliamentary · constitutional monarchy
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org